വട്ടം ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തു
Monday, April 14, 2014 8:32 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹൃസ്വ ചിത്രം വട്ടം (ഠവല ഇശരഹല) ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തു. ബുദ്ധി പിക്ചേഴ്സ് നിര്‍മിച്ച് ജിജോ എസ് പാലാട്ടി സംവിധാനം ചെയ്ത ചിത്രം 28 മിനിട്ട് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് അജിത്ത് കേശവനാണ്.

ചിത്രത്തിന്റെ കോ ഡയറക്ടേഴ്സ് അജിത് കേശവന്‍, പ്രിന്‍സ് അങ്കമാലി എന്നിവരാണ്. സൌണ്ട് ശ്യാം ഇമ്പാട്ട്, മ്യൂസിക് സിംസണ്‍ ജോണ്‍, അഭിനയിച്ചവര്‍ പ്രിന്‍സ് അങ്കമാലി, ഡോണ്‍ ജോണ്‍, എല്‍ദോ ജോണ്‍, എയ്ഞ്ചല്‍ സുനില്‍, തോമസ് ആന്റണി, ബിനു ആന്റണി, സലിന്‍ ശ്രീനിവാസ, ഫേബ പ്രിന്‍സ് എന്നിവരോടൊപ്പം പതിനഞ്ചോളം കലാകാരന്മാരും അണിനിരക്കുന്നു.