ഹെയര്‍ഫീല്‍ഡിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Monday, April 14, 2014 8:21 AM IST
ഹെയര്‍ഫീല്‍ഡ്: ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടന്ന ഓശാന ഞായറിലെ ശുശ്രൂഷകളോടെ തുടക്കം കുറിച്ചു.

ഏപ്രില്‍ 17ന് (വ്യാഴം) വൈകുന്നേരം 7.30ന് പെസഹാ ആചരണവും 18ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ 11.30നും 19ന് (ശനി) വൈകുന്നേരം 7.30ന് ഈസ്ററിന്റെ ശുശ്രൂഷകളും ഹോളി നെയിം കാത്തലിക് ചര്‍ച്ചില്‍ നടക്കും.

വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ വെസ്റ് ലണ്ടനിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി ജോമോന്‍ കൈതമറ്റം അറിയിച്ചു.

പള്ളിയുടെ വിലാസം: ഠവല ങീ ഒീഹ്യ ചമാല ഇമവീേഹശര ഇവൌൃരവ, ഉലിവമാ, ഢഃയളശറഴല ഡആ9 5 അഞ.