പ്രവാസികള്‍ക്ക് വോട്ട് : സുപ്രീം കേടതി വിധി ഒഐസിസി സ്വാഗതം ചെയ്തു
Saturday, April 12, 2014 8:47 AM IST
ബര്‍ലിന്‍:കേരളത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് തൊഴിലെടുക്കുന്ന സ്ഥലത്തു നിന്നുതന്നെ വോട്ടു ചെയ്യുന്നതിന് സാധ്യമാക്കുന്നതിന് സുപ്രീംകോടതി സ്വീകരിക്കുന്ന നടപടിയെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതം ചെയ്തു.

ദീര്‍ഘകാലം പ്രവാസികള്‍ ഉയര്‍ത്തിയ വോട്ടവകാശം എന്ന ആവശ്യം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാരാണ് അംഗീകരിച്ചത്. ഇക്കാര്യത്തില്‍ കെപിസിസി നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും വോട്ടു ചെയ്യാനുള്ള പ്രായോഗിക തടസങ്ങള്‍ അവശേഷിക്കുകയാണ്. ഇതിനു പോംവഴി നിര്‍ദ്ദേശിക്കുന്നതിനാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ മൂലം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വോട്ടു ചെയ്യുവാന്‍ കഴിയുമെന്ന് മാന്നാര്‍ അബ്ദുള്‍ ലത്തീഫ് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍