മാഞ്ചസ്ററില്‍ വിഷു ആഘോഷം ഏപ്രില്‍ 12ന്
Friday, April 11, 2014 8:16 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12ന് (ശനി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ മാഞ്ചസ്റര്‍ രാധാകൃഷ്ണ ടെമ്പിളിലാണ് ആഘോഷ പരിപാടികള്‍.

വിഷുക്കണി, ഭജന്‍, സദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമാകും. വൈകുന്നേരം ആറിന് പരിപാടികള്‍ സമാപിക്കും. വിഷു ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ 07932672467, മഹേഷ് 07515173592, ഉണ്ണി 07920142948.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍