മൈന്‍സില്‍ ഈസ്റര്‍ ആഘോഷം ഏപ്രില്‍ 20 ന്
Friday, April 11, 2014 8:14 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 20 ന് (ഞായര്‍) വൈകുന്നേരം നാലിന് മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്നുള്ള പരിപാടികള്‍ ഇടവക ഓഡിറ്റോറിയത്തിലാണ് (മോസല്‍ സ്ട്രാസെ 30) നടക്കുന്നത്.

വൈവിധ്യങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതിനൊപ്പം ഈസ്റര്‍ വിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍