യൂറോപ്യന്‍ യൂണിയനില്‍ ജര്‍മന്‍ ഭാഷയ്ക്ക് കൂടുതല്‍ പ്രധാന്യം കിട്ടണം: ജര്‍മന്‍ പാര്‍ലമെന്റ് ഉപാധ്യക്ഷന്‍
Friday, April 11, 2014 8:13 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ ജര്‍മന്‍ ഭാഷയ്ക്ക് അര്‍ഹമായി പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ജര്‍മന്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റ് യൊഹാന്‍സ് സിംഗമര്‍. യൂറോപ്യന്‍ യൂണിയനെ ആകെ ബാധിക്കുന്ന പല രേഖകളും ഇപ്പോഴും ഇംഗ്ളീഷില്‍ മാത്രമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറയുന്നു.

ബ്രസല്‍സില്‍നിന്നു പുറപ്പെടുവിക്കുന്ന ഭൂരിപക്ഷം രേഖകളും ജര്‍മന്‍ ഭാഷയില്‍ ലഭ്യമാകുന്നില്ല. സുപ്രധാന രേഖകള്‍ എല്ലാം തന്നെ ജര്‍മന്‍ ഭാഷയില്‍ കൂടി പ്രസിദ്ധീകരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജര്‍മന്‍കാരെ ബാധിക്കുന്ന നിയമ നിര്‍ദേശങ്ങളും മറ്റും വിശദമായി തന്നെ മനസിലാക്കാന്‍ ജര്‍മന്‍ ഭാഷയില്‍ തന്നെ അവ ലഭ്യമാക്കുക എന്നത് അനിവാര്യമാണെന്നും സിംഗമര്‍.

പൌരന്മാരുമായി യൂറോപ്യന്‍ യൂണിയനെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനുള്ള സാഹചര്യം ഒരുക്കുന്നില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ അത് പ്രതിഫലിക്കുമെന്നും അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍