സെന്റ് ആന്റണീസ് പള്ളിയില്‍ ഓശാന ഞായര്‍ ശുശ്രൂഷ
Friday, April 11, 2014 6:02 AM IST
സൂറിച്ച്: വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി ഏപ്രില്‍ 13 ന് (ഞായര്‍) വിശുദ്ധ അന്തോനീസിന്റെ പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ നടത്തുന്നു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15 മുതല്‍ 4.30 വരെ മതപഠനക്ളാസുകള്‍ നടക്കും.

ഓശാന ശുശ്രൂഷകള്‍ 4.30 മുതല്‍ 5.15 വരെയായിരിക്കും.5.15ന് വിശുദ്ധ കുര്‍ബാന ആരംഭിക്കും.

നേര്‍ച്ചയായി കൊഴിക്കട്ട സാധിക്കുന്നവരൊക്കെ ഉണ്ടാക്കിക്കൊണ്ടുവരണമെന്ന് കമ്മിറ്റിക്കുവേണ്ടി അഗസ്റിന്‍ മാളിയേക്കല്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍