സൌഹൃദ മത്സരത്തില്‍ യുഎന്‍ വോളിബോള്‍ ക്ളബിന് വിജയം
Thursday, April 10, 2014 8:40 AM IST
വിയന്ന: മലയാളികളടക്കം നിരവധി താരങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള യുണൈറ്റഡ് നേഷന്‍സ് വോളിബോള്‍ ക്ളബ് സഹൃദ മത്സരത്തില്‍ വിജയം നേടി. വിയന്ന യുണിവേഴ്സിറ്റിയുമായ നടന്ന മത്സരത്തില്‍ ആദ്യ മൂന്നു സെറ്റും (3:0) തൂത്തുവാരിയാണ് യുഎന്‍ വോളിബോള്‍ ക്ളബ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

ഇരു ടീമുകളിലും രാജ്യാന്തര നിലവാരമുള്ള കളിക്കാരുടെ സാന്നിധ്യം മത്സരത്തെ ശ്രദ്ധേയമാക്കി. വാശിയേറിയ മത്സരത്തില്‍ എല്ലാ ശക്തമായ മേല്‍കോയ്മ നിലനിറുത്താന്‍ യുഎന്‍ ക്ളബിന് സാധിച്ചു. ഒപ്പം മലയാളി കളിക്കാരുടെ തന്ത്രങ്ങളും ടൈമിംഗും ക്ളബിന്റെ വിജത്തിന് അക്കം കൂട്ടി. യുഎന്‍ വോളിബോള്‍ ക്ളബിന്റെ പ്രസിഡന്റായ ടെജോ കിഴക്കെകരയെ കൂടാതെ മലയാളികളായ ഗ്രേഷ്യസ് തോമസ്, വിവേക് ആന്‍ഡ്രൂസ്, വിന്‍സെന്റ് തടത്തില്‍, അലക്സ് ജോ, മാത്യു ചെരിയന്‍കാലായില്‍ എന്നിവരും യുഎന്‍ വോളി ക്ളബില്‍ അംഗങ്ങളാണ്.

മത്സരത്തിനു മുമ്പ് നടന്ന പൊതുപരിപാടിയില്‍ യുഎന്‍ വോളിബോള്‍ ക്ളബിന്റെ പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. വിയന്ന യുണിവേഴ്സിറ്റി ക്ളബിന്റെ മാനേജര്‍ യുഎന്‍ വോളിബോള്‍ ക്ളബിന്റെ പ്രസിഡന്റിന് ഉപഹാരം സമ്മാനിക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇരുകൂട്ടരും തമ്മിലുള്ള മത്സരങ്ങളും സൌഹൃദവും കൂടുതല്‍ ശക്തിപെടട്ടെയെന്നും ആശംസിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി