സെന്‍ട്രല്‍ മാഞ്ചസ്ററില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 10, 2014 8:36 AM IST
മാഞ്ചസ്റര്‍ : സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ഒരുക്കങ്ങള്‍ പൂരത്തിയായി വരുന്നു.

12ന് (ശനി) രാവിലെ പത്തു മുതല്‍ അഞ്ചു വരെ ഫാ. റോബിന്‍സണ്‍ നയിക്കുന്ന ഒരു ദിവസത്തെ ധ്യാനത്തോടെ ഒരാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.

ഓശാന ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുര്‍ബനയും കുരുത്തോല പ്രദിക്ഷണവും ഉണ്ടായിരിക്കും.

പെസഹ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.30 നു ആരംഭിക്കും.

ദുഃഖ വെള്ളിയാഴ്ച രാവിലെ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും രാവിലെ 9.30 നു ആരംഭിക്കും.

മനുഷ്യ കുലത്തിന്റെ പാപപരിഹാരത്തിനായി സ്വയം ബെലിവസ്തുവായി കുരിശില്‍ ജീവന്‍ ബലി കഴിച്ചു മൂന്നാം നാള്‍ ഉയിര്‍ത്ത യേശുവിന്റെ ഉയര്‍പ്പു തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച രാത്രി 10.30 നു തുടക്കം കുറിക്കും.

അമ്പതു നോമ്പിനോട് അനുബന്ധിച്ചു നടക്കുന്ന ധ്യാനത്തിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ഖീലുെവ’ ഞ ഇ ഇവൌൃരവ, ജീൃഹേമിറ ഇൃലരെലി, ങമിരവലലൃെേ ങ13 0ആഡ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍