വ്യാപാരരംഗത്ത് വിപ്ളവുമായി 'മൊബൂഹായ്'
Wednesday, April 9, 2014 5:50 AM IST
വിയന്ന: കച്ചവടത്തിന്റെ നൂതനമായ ആശയവുമായി മനോജ് അവിരാപ്പാട്ട് നേതൃത്വം നല്‍കുന്ന മോബൂഹായ് ഏപ്രില്‍ 12 ന് വിയന്നയില്‍ ഉദ്ഘാടനം ചെയ്യും.

കുറഞ്ഞവിലക്ക് ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ്, ഒരു ഇടവേളക്കുശേഷം മനോജ് മൊബൂഹായ് എന്ന ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുമായി വ്യാപാരരംഗത്തേക്ക് കടന്നുവരുന്നത്.

മൊഹുബായില്‍ പ്രത്യേക ജ്യൂസ് കൌണ്ടര്‍, മിന്‍ സ്ടാള്‍, തങ്ങള്‍തന്നെ നേരിട്ട് ഇന്ത്യയില്‍ കൃഷിചെയ്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍, ഇന്ത്യന്‍ തുണിത്തരങ്ങള്‍ എന്നിവയുടെ കൌണ്ടറുകളും വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ന ആശയവും രണ്ടാംഘട്ടത്തില്‍ യദാര്‍ഥ്യമാകും.

അതുപോലെ 50 യൂറോയുടെയും നൂറു യൂറോയുടേയും വരെയുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പിസാ സമ്മാനമായി ലഭിക്കും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ഉത്പന്നങ്ങളുടെ വ്യത്യസ്ത ശ്രേണിയുമായി മൊബൂഹായ് എത്തുന്നു, മൊബൂഹായ് എന്നത് ഫിലിപ്പൈന്‍സുകാര്‍ പരസ്പരം അഭിസംബോധന ചെയ്യുന്ന വാക്കാണ്. നമ്മള്‍ നമസ്കാര്‍ ഉപയോഗിക്കുന്നതുപോലെ. അങ്ങനെ വിയന്ന മലയാളികള്‍ക്ക് ഈസ്റര്‍ സമ്മാനമായി എത്തുന്ന മൊബൂഹായ്, കുറഞ്ഞലാഭം കൂടുതല്‍ കച്ചവടം എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍