ഓക്സ് ഫോര്‍ഡില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പീഡാനുഭവ വാര ശുശ്രൂഷകള്‍
Wednesday, April 9, 2014 5:48 AM IST
ഓക്സ്ഫോര്‍ഡ്: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ പീഡാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 12 മുതല്‍ 19 വരെ ല്‍ നടക്കും. റവ. ഫാ. എ.എം മത്തായി കോര്‍ എപ്പിസ്കോപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

12ന് (ശനി) രാവിലെ 8.30ന് വി. കുര്‍ബാന തുടര്‍ന്ന് ഓശാനയുടെ ശുശ്രൂകള്‍.

16ന് (ബുധന്‍) വൈകുന്നേരം ആറിന് പെസഹായുടെ ശുശ്രൂഷകള്‍, തുടര്‍ന്ന് വി. കുര്‍ബാന.

18ന് (വെള്ളി) രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍, ശ്ളീബാ ആരാധന, വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരം, ജാഗരണ പ്രാര്‍ഥന എന്നിവ നടക്കും.

19ന് (ശനി) രാവിലെ എട്ടിന് വി. കുര്‍ബാന. തുടര്‍ന്ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന. വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഉയര്‍പ്പിന്റെ ശുശ്രൂഷ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

പീഡാനുഭവ വാര ശുശ്രൂഷകളിലും പ്രാര്‍ഥനകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഓക്സ്ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. മാത്യൂസ് കുര്യാക്കോസ് (വികാരി) 07832999325, വര്‍ഗീസ് ചെറിയാന്‍ (ട്രസ്റി) 07908544181, സന്തോഷ് തോമസ് (സെക്രട്ടറി) 07853212327.

പള്ളിയുടെ വിലാസം: ചീൃവേംമ്യ ഋ്മിഴലഹശരമഹ ഇവൌൃരവ, ടൌീി ഞീമറ, ഒലമറശിഴീി, ഛഃളീൃറ, ഛത3 9ഞആ.