അബര്‍ഡീനില്‍ ഫാ. ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം
Tuesday, April 8, 2014 7:04 AM IST
അബര്‍ഡീന്‍: അബര്‍ഡീനില്‍ ഫാ. ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ദിവ്യകാരുണ്യ ആന്തരിക സൌഖ്യ ധ്യാനത്തിന് ഏപ്രില്‍ ഒമ്പതിന് (ബുധന്‍) തുടക്കമാകും.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനം വെള്ളിയാഴ്ച സമാപിക്കും. ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ഒീഹ്യ എമാശഹ്യ ഇവൌൃരവ, അയമൃറലലി, അആ 16 6 ഘദ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍