ഐസിസി വിയന്ന സംഘടിപ്പിക്കുന്ന പ്രീമാര്യേജ് കോഴ്സ്
Monday, April 7, 2014 7:03 AM IST
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന പ്രീ മാര്യേജ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ ക്ളാസുകള്‍ ജൂണ്‍ 26, 27, 28 തീയതികളിലും മൂന്നാം ബാച്ചിന്റെ ക്ളാസുകള്‍ നവംബര്‍ 27, 28, 29 തിയതികളിലും നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെയാണ് ക്ളാസുകള്‍.

യൂറോപ്പില്‍ താമസമാക്കിയ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് ഐസിസിയുടെ പ്രീമാര്യേജ് കോഴ്സില്‍ പങ്കെടുക്കാം. 50 യൂറോയാണ് രജിസ്ട്രേഷന്‍ ഫീസ്. സീറോ മലബാര്‍ സഭയുടെ നിയന്ത്രണത്തിലുള്ള എല്ലാ രൂപതകളിലും ഐസിസിയുടെ കോഴ്സിന് അംഗീകാരമുണ്ടായിരിക്കും. കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ പാസായവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ.

വിയന്നയിലെ പന്ത്രണ്ടാമത്തെ ജില്ലയിലുള്ള ഐസിസിയുടെ തിവോളിഗാസേലിയിലുള്ള മരിയ ലൂര്‍ദെസ് ദേവാലയത്തിലാണ് കോഴ്സ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡോ. തോമസ് താണ്ടപിള്ളി 004318174206 004369911966771.

റിപ്പോര്‍ട്ട്: ജോബി ആന്റണി