ബര്‍മിംഗ്ഹാം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരവും അനുസ്മരണ ശുശ്രുഷകളും
Monday, April 7, 2014 7:03 AM IST
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 12 ന് (ശനി) മുതല്‍ ഏപ്രില്‍ 19 (ശനി) വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം ബര്‍മിംഗ്ഹാം അല്‍ബര്‍ട്ട് റോഡിലുള്ള

അഹഹ ടമശി പള്ളിയില്‍ (അഹഹ മെശി ഇവൌൃരവ, അഹയലൃ ഞീമറ, ടലേരവളീൃറ, ആൃശാശിഴവമാ, ആ33 8 ഡഅ) ജേക്കബ് മാമ്പിള്ളില്‍ കോര്‍ എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.

ഏപ്രില്‍ 12ന് (ശനി) വൈകുന്നേരം നാലും മുതല്‍ സന്ധ്യാ പ്രാര്‍ഥനയും 'ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വര്‍ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ ഓശന ദാവീദിന്റെ പുത്രന് ഓശന'എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും കുരുത്തോല വിതരണവും തുടര്‍ന്നു റവ. ഫാ. ജേക്കബ് മാമ്പിള്ളില്‍ കോര്‍എപ്പിസ്കോപ്പയുടെ മുഖ്യകര്‍മികത്വത്തില്‍ വി.കുര്‍ബാനയും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖ പ്രഥമന്‍ ബവയുടെ അനുസ്മരണ ശുശ്രുഷകളും അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം എന്നിവ നടക്കും.

16ന് (ബുധന്‍) വൈകുന്നേരം നാലിന് പെസഹായുടെ ശുശ്രൂഷകള്‍ നടക്കും. അന്നേദിവസം കുമ്പസാരവും ആറിന് സന്ധ്യാ പ്രാര്‍ഥനയും പെസഹയുടെ ശുശ്രുഷകളും പെസഹകുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.

18ന് (ദുഃവെള്ളിയാഴ്ച) രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ളീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ളീബാവന്ദനം, സ്ളീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

19 ന് (ശനി) വൈകുന്നേരം നാലിന് സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു. എന്ന പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും വി.കുര്‍ബാനയും സ്ളീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിംഗ്ഹാ മിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനി പൌലോസ് (സെക്രട്ടറി) :07814671131, ജോസ് മത്തായി (ട്രഷറര്‍) : 07894986176.

റിപ്പോര്‍ട്ട്: രാജു വേലംകാലാ