ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുട്ടികളുടെ ധ്യാനം ഏപ്രില്‍ 21 മുതല്‍
Monday, April 7, 2014 6:57 AM IST
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം ഡാര്‍ലിംഗ്ടണില്‍ ഏപ്രില്‍ 21 മുതല്‍ തുടക്കമാകും. അന്യമാകുന്ന വിശ്വാസ, സംസ്കാരത്തെ പരിപോക്ഷിപ്പിക്കുവാനും ആത്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോന്‍ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്നറിയപെടുന്ന യുവജനപ്രസ്ഥാനം സെഹിയോന്‍ യുകെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഒലിക്കല്‍ നേതൃത്വം നല്‍കുന്ന കത്തോലിക്ക ആത്മീയ മുന്നേറ്റമാണ്.

ഏപ്രില്‍ 21 ന് (തിങ്കള്‍) രാവിലെ 10 ന് തുടങ്ങുന്ന ധ്യാന ശുശ്രൂക്ഷകള്‍ ഏപ്രില്‍ 25 ന് (വെള്ളി) ഉച്ചയോടെ അവസാനിക്കും. നോര്‍ത്ത് ഈസ്റില്‍ നടക്കുന്ന ആദ്യത്തെ യുവജനധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപെടണമെന്ന് അഭ്യര്‍ഥിച്ചു.

12 വയസു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സജി തോട്ടത്തില്‍ 07852582217, മാത്യു ജോസഫ്:07590516672.

ധ്യാന വേദി: കാര്‍മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ടണ്‍, ഉഘ3 9ജച.