ഇന്ത്യന്‍ കൊട്ടാരസ്വത്തുക്കളായ ആഭരണങ്ങള്‍ ക്രെംലിനിന്‍ പ്രദര്‍ശനത്തിന്
Saturday, April 5, 2014 8:15 AM IST
ക്രെംലിന്‍: ഇന്ത്യയില്‍ ഉദ്ഭവിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മുന്നൂറോളം ആഭരണങ്ങള്‍. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടവയില്‍ ഏറ്റവും മനോഹരമായവ. എല്ലാത്തിനും കൂടി ഒന്നര മില്യന്‍ പൌണ്ട് മൂല്യം. അവ ഒരുമിച്ചു കാണാന്‍ അവസരം, ക്രെംലിനില്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കപ്പെട്ട ആഭരണങ്ങളാണ് ഒരുമിച്ച് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ ചിലത് പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചവയാണ്. ഇന്ത്യയിലെ മഹാരാജാക്കന്‍മാര്‍ക്കായി കാര്‍ട്ടിയര്‍ പോലുള്ള ബ്രാന്‍ഡുകള്‍ ഡിസൈന്‍ ചെയ്തവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയില്‍നിന്നുള്ള അമൂല്യ രത്നങ്ങളും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗത്തിലുള്ള നിറങ്ങളും ചേര്‍ത്താണ് കാര്‍ട്ടിയര്‍ പലതും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇവയില്‍ പലതും ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിന്റെയും വിക്റ്റോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെയും മറ്റും സ്വത്താണ്. പ്രദര്‍ശനത്തിനായി ഇപ്പോള്‍ വായ്പയായി നല്‍കിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍