മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷന്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍
Saturday, April 5, 2014 8:09 AM IST
മാഞ്ചസ്റ്റര്‍: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ അനുസ്മരണം ആചരിക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ ക്രമീകരിക്കുന്നു.

ഓശാന ഞായറിന്റെ പ്രത്യേക ശുശ്രൂഷകള്‍ക്കും കുര്‍ബാനയ്്ക്കും മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും.

ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ 13 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും. മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് ചടങ്ങുകള്‍. ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

ദുഃഖ വെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിനും ഈസ്റ്റര്‍ കുര്‍ബാന 19 ന് (ശനി) നാലിനും നടക്കും.

പള്ളിയുടെ വിലാസം: ട. ഒശഹറമ' ഇവൌൃരവ, 66 ഗലിീൃംവ്യേ, ചീൃവേലിറലി, മിരവലലൃെേ, ങ 22 4ഋഎ

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 0788653732, എബി 07445414442

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍