ഇന്ത്യന്‍ സംഗീത, നൃത്ത, സാംസ്കാരിക പഠനശിബരം
Friday, April 4, 2014 6:06 AM IST
വിയന്ന: പ്രശസ്ത ക്ളാസിക്കല്‍ നര്‍ത്തകിയും അധ്യാപികയുമായ കലാതരംഗണി മേരി ജോണും പ്രശസ്ത ഓസ്ട്രിയന്‍ പോപ് ഗായിക ഷാരോണ്‍ പള്ളിക്കുന്നേലും സംയുക്തമായി ഒരുക്കുന്ന ഇന്ത്യന്‍ സാംസ്കാരിക, സംഗീത പഠനശിബരം ഏപ്രില്‍ ഏഴിന് (തിങ്കള്‍) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ വിയന്ന ഫിനിക്സ് റിയല്‍ സ്കൂളില്‍ നടക്കും.

ഓസ്ട്രിയന്‍ കുട്ടികള്‍ക്കുവേണ്ടി ഒരുക്കുന്ന നൃത്ത, സംഗീത സാംസ്കാരിക പഠന ക്ളാസില്‍ 26 ഓസ്ട്രിയന്‍ കുട്ടികളാണ് പങ്കെടുക്കുന്നത്. വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പഠനക്ളാസില്‍, ഇന്ത്യന്‍ സംസ്കാരം, സംഗീതം, നൃത്തകല ഇവയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. ക്ളാസുകള്‍, ചോദ്യോത്തരങ്ങള്‍, ബോളിവുഡ് സംഗീതം എന്നിങ്ങനെയാണ് പഠനശിബരം ക്രമീകരിച്ചിരിക്കുന്നത്. ഷാരോണ്‍ ആന്‍ പള്ളിക്കുന്നേല്‍ ഓസ്ട്രിയന്‍ യുവജനങ്ങള്‍ക്ക് നൃത്ത സംഗീത ക്ളാസുകള്‍ ഒരുക്കി ഏറെ സുപരിചിതയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍