ഓസ്ട്രിയയില്‍ ഏപ്രില്‍ ഒന്നുമുതല്‍ വാടക വര്‍ധനവ് നിലവില്‍ വന്നു
Friday, April 4, 2014 6:04 AM IST
വിയന്ന: ഏപ്രില്‍ ഒന്നുമുതല്‍ ഓസ്ട്രിയയില്‍ വാടകവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. 1994 മാര്‍ച്ച് ഒന്നിനുശേഷമുള്ള സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് ഇതു ബാധകമാകുന്നത്. നിലവില്‍ 3,30,000 വടകക്കാരേ ഇതു ബാധിക്കും. വിയന്നയില്‍ മാത്രം 2,20,000 പേര്‍ ഇതിന്റെ പരിധിയില്‍പെടും.

ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് വാടക വര്‍ധിക്കുന്നത്. 2012 ഏപ്രില്‍ ഒന്നിനാണ് അവസാനമായി വര്‍ധനവുണ്ടായത്. പുതിയ നിയമമനുസരിച്ച് മേയ് ഒന്നിന് വര്‍ധിപ്പിച്ച വാടക നല്‍കേണ്ടിവരും. 4.5 ശതമാനം മുതല്‍ 4.7 ശതമാനം വരെ നല്‍കേണ്ടിവരും വിയന്നയില്‍ മിറ്റര്‍സ്കൊയറിനു 5.16 യൂറോക്ക് പകരം 5.36 യൂറോ നല്‍കണം. ബുര്‍ഗന്‍ലാന്‍ഡില്‍ 4.70 യൂറോക്ക് പകരം 4.92 യൂറോ നല്‍കണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍