ജര്‍മനിയിലെ പബ്ളിക് സര്‍വീസ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി
Thursday, April 3, 2014 8:54 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ 2.1 മില്യന്‍ വരുന്ന പബ്ളിക് സര്‍വീസ് ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ശമ്പള വര്‍ധന ആവശ്യപ്പെട്ടായിരുന്നു സമരം. ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി. മെയ്സ്യറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യആവശ്യങ്ങള്‍ സംബന്ധിച്ച് ധാരണയായത്.

ശമ്പള വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്െടങ്കിലും ഏതു നിരക്കിലെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ട്രെയ്ഡ് യൂണിയനുകളുടെ അന്തിമ അംഗീകാരത്തിനു ശേഷം മാത്രമേ സര്‍ക്കാര്‍ ഇതെക്കുറിച്ച് വിശദീകരിക്കൂ. യൂണിയന്‍ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഏകീകൃതമായൊരു നിരക്കില്‍ എത്തുമെന്നാണ് മാധ്യമങ്ങളുടെ നിഗമനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍