ഡബ്ള്യുഎംസി ശില്‍പ്പശാല ഏപ്രില്‍ അഞ്ചിന്
Wednesday, April 2, 2014 8:19 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ശില്‍പ്പശാലയും വിദ്യാഭ്യാസ സെമിനാറും നടത്തുന്നു.

താല ഫെറ്റര്‍ കെയര്‍ കമ്യൂണിറ്റി ആന്‍ഡ് യൂത്ത് സെന്ററില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ നാലു വരെയാണ് ബ്ളൂമിംഗ് ബഡ്സ് 2014 എന്ന പേരില്‍ നടക്കുന്ന ശില്‍പ്പശാല.

ഡബ്ളിന്‍ യൂണിവേഴ്സിറ്റി കോളജിലെ പ്രഫ. ഡോ. പാട്രിക് ഗിബിണ്‍സ് ആണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നത്. മൂല്യബോധനത്തെ ആസ്പദമാക്കി ഫാ. ജോസഫ് വെള്ളനാല്‍, റവ. ഡോ. ആന്റണി നല്ലുകുന്നേല്‍ എന്നിവരും ക്ളാസ് എടുക്കും.

എട്ടാം ക്ളാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്