വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക ധ്യാനം ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കും
Wednesday, April 2, 2014 4:32 AM IST
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി വിയന്നയുടെ വാര്‍ഷിക ധ്യാനം പ്രശസ്ത വചന പ്രഭാഷകനും ധ്യാന ഗുരുവുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കും. വിയന്നയിലെ സ്റഡ്ലൌ പള്ളിയില്‍ ഏപ്രില്‍ ഒമ്പതു മുതല്‍ 14 വരെയാണ് ധ്യാനം.

ഒമ്പതിന് (ബുധന്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും 10ന് 9.15 മുതല്‍ 7.30 വരെയും 11ന് ഒമ്പതു മുതല്‍ 7.30 വരെയും, 12ന് (സമാപന ദിനം) ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുമാണ് ധ്യാന സമയം. ആരാധനയോടു കൂടി ധ്യാനം സമാപിക്കും. 10 യുറോയാണ് റജിസ്റ്റേഷന്‍ ഫീസായി നല്‍കേണ്ടത്.

ധ്യാന ദിവസങ്ങളില്‍ ഉച്ചഭക്ഷണം വളരെ മിതമായ നിരക്കില്‍ ലഭിക്കും.

അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകരില്‍ വളരെയധികം സുവിശേഷ പ്രഭാഷണ ശൈലിയും ചൈതന്യവും പുലര്‍ത്തുന്ന ഫാ. ജോസഫ് പുത്തപുര കപ്പുച്ചിന്‍ സഭാംഗമാണ്. ഇതിനോടകം അദ്ദേഹത്തിന്റെ പല പ്രാഭാഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്. വിയന്നയിലെ മലയാളി ഇടവകയിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ മലയാളികളെയും പള്ളി കമ്മിറ്റി ക്ഷണിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി