ചെണ്ടമേളം അരങ്ങേറ്റം നടത്തി
Tuesday, April 1, 2014 6:32 AM IST
ന്യൂഡല്‍ഹി: ഗുരു സത്യന്‍ തൊടുപുഴയുടെ ശിക്ഷണത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് 3ലെ ബാലഗോകുലത്തിലെ കുട്ടികള്‍ ചെണ്ടമേളം അരങ്ങേറ്റം നടത്തി.

വി.ആര്‍ ഹരികുമാറിന്റെ മക്കളായ അനന്തു എച്ച്. കുമാര്‍, ആനന്ദ് എച്ച്. കുമാര്‍, കെ.ആര്‍.എസ് നായരുടെ മക്കളായ അനൂപ് കൃഷ്ണ, അഖില്‍ കൃഷ്ണ, ഹരിദാസിന്റെ മകനായ സൂരജ് എന്നിവരാണ് പഞ്ചാരി പതികാലത്തില്‍ തുടങ്ങി, രണ്ട്, മൂന്ന്, നാല് എന്നീ കാലങ്ങളിലൂടെ കടന്ന് പഞ്ചാരി അഞ്ചാം കാലത്തിലെത്തി കാണികളുടെ കാതുകളില്‍ ഒന്നര മണിക്കൂര്‍ നേരം ചെണ്ടയുടെ മേളപ്പെരുമഴ തീര്‍ത്തത്.

മയൂര്‍ വിഹാര്‍ ഫേസ് 3ലെ ഇഷ്ട സിദ്ധി വിനായക മന്ദിറില്‍ നവോദയം നടത്തുന്ന സപ്താഹ വേദിയിലായിരുന്നു അരങ്ങേറ്റം.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി