അയ്യപ്പക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഏപ്രില്‍ രണ്ടു മുതല്‍ എട്ടു വരെ
Monday, March 31, 2014 7:20 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് സെക്ടര്‍ - 3 അയ്യപ്പക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഏപ്രില്‍ രണ്ടിന് തുടങ്ങും. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരു രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് അത്താഴപൂജ, ശ്രൂഭൂതബലി, അന്നദാനം എന്നിവ നടക്കും.

കേരളത്തനിമയുണര്‍ത്തുന്ന ചുറ്റമ്പലവും കൊടിമരവും പ്രതിഷ്ഠിച്ചതിനുശേഷമുള്ള മൂന്നാമത് തൃക്കൊടിയേറ്റ് മഹോത്സവമാണ്. ഏപ്രില്‍ എട്ടു വരെ നടക്കുന്ന തിരുവുത്സവത്തില്‍ എല്ലാ ദിവസവും നവഗം, പഞ്ചഗവ്യം, അഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി, മേളം, അന്നദാനം എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ നാലിന് വൈകുന്നേരം മഹാസുദര്‍ശനഹോമം, അഞ്ചിന് രാവിലെ മഹാമൃത്യുജ്ഞയഹോമം, ആറിന് രാവിലെ സുകൃതഹോമം, ഏഴിന് പള്ളിവേട്ട, എട്ടിന് ആറാട്ടുബലി, തിരുആറാട്ട്, കൊടിയേറ്റ്, ആറാട്ടുകലശം, ആറാട്ടു സദ്യ എന്നിവയാണ് ചടങ്ങുകള്‍.

റിപ്പോര്‍ട്ട്: പി. ബാലന്‍