സെന്‍ട്രല്‍ മാഞ്ചസ്ററില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, March 31, 2014 7:19 AM IST
മാഞ്ചസ്റര്‍ : സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഏപ്രില്‍ 12ന് (ശനി) രാവിലെ പത്തുമുതല്‍ അഞ്ചു വരെ ഫാ. റോബിന്‍സണ്‍ നയിക്കുന്ന ധ്യാനത്തോടെ ഒരാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.

ഓശാന ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയും കുരുത്തോല പ്രദക്ഷിണവും നടക്കും.

പെസഹ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കും.

ദുഃഖവെള്ളിയാഴ്ച രാവിലെ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും രാവിലെ 9.30 ന് ആരംഭിക്കും.

മനുഷ്യ കുലത്തിന്റെ പാപപരിഹാരത്തിനായി സ്വയം ബലിവസ്തുവായി കുരിശില്‍ ജീവന്‍ ബലി കഴിച്ചു മൂന്നാം നാള്‍ ഉയിര്‍ത്ത യേശുവിന്റെ ഉയര്‍പ്പു തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച രാത്രി 10.30 നു തുടക്കം കുറിക്കും

അമ്പതു നോമ്പിനോട് അനുബന്ധിച്ചു നടക്കുന്ന ധ്യാനത്തിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

12വേ ടമൌൃറമ്യ ഞഋചഋണഅഘ ഞഋഠഞഋഅഠ : 10 മാ ീ 5 ുാ

13വേ ജഅഘങ ടഡചഉഅഥ: ഒീഹ്യ ഝൌൃയമിമ, ആഹലശിൈഴ ീള ജമഹാ : 08.00മാ

14വേ ങീിറമ്യ & 15വേ ഠൌലറെമ്യ ഇഛചഎഋടടകഛചട : 4 ുാ ീ 7ുാ

17വേ ങഅഡചഉഥ ഠഒഡഞടഉഅഥ: ണമവെശിഴ വേല ളലല, ഒീഹ്യ ഝൌമൃയമിമ: 09.30 മാ

18വേ ജഅടടകഛച എഞകഉഅഥ: ജമശീിൈ ൃലമറശിഴ, ഒ ഇീാാൌിശീി, ഢലി ീള വേല ഇൃീ, ണമ്യ ീള വേല ഇൃീ ീി ൃീമറ : 09.30 മാ

19വേ ടമൌൃറമ്യ : ഋഅടഠഋഞ ടഋഞഢകഇഋ : 10.30 ുാ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍