ഖടഛഇടങ വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ ഏഴു മുതല്‍ വെയില്‍സില്‍
Monday, March 31, 2014 7:19 AM IST
ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ മേഖല കേന്ദ്രീകരിച്ചു രുപംകൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (ഖടഛഇടങ) ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ ഏഴു മുതല്‍ ഒമ്പതുവരെ മിഡ് വെയില്‍സില്‍ നടക്കും.

മിഡ് വെയില്‍സിലെ കഫേന്‍ ലീ പര്‍ക്കില്‍ ഏപ്രില്‍ ഏഴിന് രാവിലെ രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ഥനയും ധൂപപ്രാര്‍ഥനയും നടത്തുന്നതും തുടര്‍ന്ന് യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമനസ് ക്യമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. ‘എൃൌശ ീള വേല ഒീഹ്യ ടുശൃശ’ എന്ന വിഷയത്തെ ആധാരമാക്കിയാവും ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയണിലെ എല്ലാ ഇടവകകളിലുമുള്ള 12 നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചു നടത്തപ്പെടുന്ന ഈ ക്യാമ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ പരിശുദ്ധ സഭയില്‍ ആരംഭിച്ചു. ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികള്‍ അവരുടെ സൌഹൃദം വളര്‍ത്തുവാനും അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും അവരുടെ ആത്മീയമായും ഭൌതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനുമാണ്. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ടുള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് നമ്മളുടെ കുട്ടികള്‍ക്ക് അത്യന്തം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.

പരി. സഭയുടെ യുകെ മേഖല സ്ഥാപിതമായതിനുശേഷം വിശ്വാസികള്‍ക്ക് പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുവാന്‍ സഭയുടെ റീജിയണല്‍ കൌണ്‍സില്‍ പ്രതിഞ്ജാബദ്ധമാണ്. രണ്ടാമതു വര്‍ഷം സഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സഭാ വിശ്വാസികളായ എല്ലാ മാതാപിതാക്കളും 12 നു 23 നും വയസിനിടയിലുള്ള കുട്ടികളെ അയച്ച് ഇത് ഒരു വന്‍ വിജയമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യുകെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പ് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുക. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി വു://ംംം.ഷീാ.യഹീഴുീ.രീ.ൌസ രജിസ്റ്രേഷന്‍ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍