ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ പള്ളിയില്‍ മാതാവിന്റെ അമലോത്ഭവ തിരുനാളും ഇടവക കൂട്ടായ്മയും സെപ്റ്റംബര്‍ 29ന്
Friday, September 27, 2013 7:56 AM IST
ന്യൂഡല്‍ഹി: ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മ്മല്‍ ഹൃദയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും ഇടവക കൂട്ടായ്മയും കൊണ്ടാടുന്നു.

സെപ്റ്റംബര്‍ 29ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചാബി ബാഗ് സെന്റ് മാര്‍ക് ദേവാലയത്തില്‍ എത്തുന്ന ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നിരുനാള്‍ കൊടിയേറ്റ്, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, കുര്‍ബാനയുടെ ആശിര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ 19 മുതല്‍ നടന്നുവരുന്ന നൊവേനയിലും തിരുനാള്‍ കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ബേബി പുതുശേരി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി