ദൈവദാസന്‍ മാര്‍ ഇവാനിയോസ് അനുസ്മരണ പദയാത്ര നടത്തി
Monday, July 29, 2013 8:32 AM IST
മുംബൈ: ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ അറുപതാം ചരമവാര്‍ഷികം പ്രമാണിച്ച് മുംബൈയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം അനുസ്മരണ പദയാത്ര സംഘടിപ്പിച്ചു.

ബൊറിവലി സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ നിന്ന് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് നടത്തിയ പദയാത്രയില്‍ ഇരുന്നൂറോളം വിശ്വാസികളാണ് ഭക്തിപുരസരം പങ്കെടുത്തത്.

പദയാത്രയുടെ അവസാനം ഫാ.സാം പത്താക്കല്‍, ഫാ.അജി തോമസ് താന്നിയമൂട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ചടങ്ങുകളുടെ അവസാനം നേര്‍ച്ചവിളമ്പും നടന്നു.