നദീജല തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ചീഫ് ജസ്റീസ് പി. സദാശിവം
Friday, July 19, 2013 5:56 AM IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നു നിയുക്ത സു പ്രീം കോടതി ചീഫ് ജസ്റീസ് പി. സദാശിവം. ഇത്തരം കേസുകളിലെ ഹര്‍ജികള്‍ പഠിക്കുന്നതിനു തന്നെ ആഴ്ചകള്‍ വേണ്ടിവരും. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദ ത്തി നു മാത്രം മൂന്നാഴ്ച വേണ്ടിവരുമെന്നും ഇത്രയും സമയമെടുക്കുന്നതു കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനു തടസമാണെ ന്നും ജസ്റീസ് സദാശിവം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ 23-ന് അന്തിമവാദം തുടങ്ങാനിരിക്കെയാണ് നിയുക്ത ചീഫ് ജസ്റീസിന്റെ പരാമര്‍ശം. ചീഫ് ജസ്റീസ് അല്‍ത്തമാസ് കബീറിനു ള്ള യാത്രയയപ്പു സമ്മേളനത്തിനിടയിലാണ് നിയുക്ത ചീഫ് ജസ്റീസ് കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചു പരാമര്‍ശിച്ചത്. അന്തര്‍ സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ അനിശ്ചിതമായി നീളുന്നതു ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാദങ്ങള്‍ കക്ഷികളില്‍ നിന്ന് എഴുതി വാങ്ങുന്നതു പ്രോത്സാഹിപ്പിക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനു നടപടി സ്വീകരിക്കു മെന്നും ജസ്റീസ് സദാശിവം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ പരിഹരിക്കുന്നതിനു പ്രഥമ പരിഗണന നല്‍കും. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം സംവിധാനത്തിന് കുറവുകളുണ്െടങ്കിലും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റീസായി ഇന്ന് ചുമതലയേല്‍ക്കും.