ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി വെട്ടേറ്റു മരിച്ചു
Monday, June 17, 2013 8:21 AM IST
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ മദംഗീറില്‍ മലയാളി വിദ്യാര്‍ഥി വെട്ടേറ്റു മരിച്ചു. പ്ളസ്ടു വിദ്യാര്‍ഥിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സുബിന്‍ (18) ആണ് മരിച്ചത്.

മദംഗീറില്‍ ഞായറാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. വീടിനുടുത്തുള്ള അച്ഛന്റെ സ്റ്റേഷനറി സ്റ്റോറിലായിരുന്നു സുബിന്‍. ഈ സമയം തൊട്ടടുത്ത കടയിലുണ്ടായിരുന്ന സുഹൃത്തിനെ ക്വട്ടേഷന്‍ സംഘമെത്തി ആക്രമിച്ചു. അവരെ തടയുന്നതിനിടെയാണ് സുബിന് വെട്ടേറ്റത്. സുഹൃത്തിനും വെട്ടേറ്റു.

സുബിന് തുടയ്ക്ക് വെട്ടേറ്റത്. സാകേതിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ നാലരയ്ക്ക് മരണം സംഭവിച്ചു.