നേതാജിയുടെ ചിതാഭസ്മത്തെക്കുറിച്ചു വിവരം നല്കണമെന്നു ഡല്‍ഹി ഹൈക്കോടതി
Thursday, May 23, 2013 11:25 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം എവിടെയാണു സൂക്ഷിച്ചിരിക്കുന്നതെന്നു വിവരം നല്കണമെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ജര്‍മനിയില്‍ സൂക്ഷിച്ചിട്ടുള്ള നേതാജിയുടേതെന്നു കരുതപ്പെടുന്ന ചിതാഭസ്മം ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റീസ് ഡി. മുരുകേശന്‍, ജസ്റീസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. മൃതദേഹം സംസ്കരിച്ചതു ജപ്പാനിലാണെന്നും ചിതാഭസ്മം ടോക്കിയോ മ്യൂസിയത്തിലുമാണെന്നാണു കേട്ടിട്ടുള്ളത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറര്‍ രാജീവ് മെഹ്റയോടാണ് കോടതി നിര്‍ദേശിച്ചത്.