ബ്രെ ​ഹെ​ഡ് മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ ന​ട​ത്തി
Saturday, March 23, 2024 11:34 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ൻ സോ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രെ ​ഹെ​ഡ് മ​ല​യി​ലേ​ക്കു നാ​ൽ​പ്പ​താം വെ​ള്ളി​യാ​ഴ്ച കു​രി​ശു​മ​ല ക​യ​റ്റം ന​ട​ത്തി. ശു​ശ്രൂ​ഷ​യി​ൽ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.



ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രെ ​സെ​ന്‍റ് ഫെ​ർ​ഗ​ൽ​സ്‌ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ വി.​കു​ർ​ബാ​ന ന​ട​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ബ്രെ ​ഹെ​ഡ് കാ​ർ പാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച​ത്. ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി.



സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട്, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ, സോ​ണ​ൽ ട്ര​സ്റ്റി​മാ​രാ​യ ബി​നു​ജി​ത്, ജോ​ബി, ബി​നോ​യ് ജോ​സ്, ബ്രെ ​മാ​സ് സെ​ന്‍റ​ർ ട്ര​സ്റ്റി​മാ​രാ​യ തോം​സ​ൺ, ഉ​ല്ലാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.