ബ്ലാ​ക്ക്റോ​ക്കി​ൽ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, March 19, 2024 1:26 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ സ​മാ​പി​ച്ചു. വെള്ളിയാഴ്ച മു​ത​ൽ തിങ്കളാഴ്ച വ​രെ​യാ​യി​രു​ന്നു തി​രു​നാ​ൾ. സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ബ്ലാ​ക്ക്റോക്ക് സെന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍ററിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

വെ​ള്ളി​യാ​ഴ്ച കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു. ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശനിയാഴ്ച രാ​ത്രി ഏഴിന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ​ഞാ​യ​റാ​ഴ്ച വൈകുന്നേരം അഞ്ചിന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഫാ ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



തി​രു​നാ​ൾ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ടിന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ റാ​സ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞു, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച സ്നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി​യ​വ ന​ട​ന്നു.



സ​മാ​പ​ന ദി​വ​സ​ത്തെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ വെ​ള്ള​മ​ത്ത​റ, ഫാ. ​വി​നു ഒഎ​ഫ്എം, ​ട്ര​സ്റ്റി​മാ​രാ​യ സി​ബി സെ​ബാ​സ്റ്റ്യ​​ൻ, ബി​നു ലൂ​ക്ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.