കൊ​ളോ​ണി​ല്‍ വാ​ര്‍​ഷി​ക ധ്യാ​നം ഞാ​യ​റാ​ഴ്ച നടത്തും
Sunday, March 17, 2024 1:30 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: യൂ​റോ​പ്പി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ വ​ലി​യ​നോ​യ​മ്പി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ര്‍​ഷി​ക ധ്യാ​നം ഞാ​യ​റാ​ഴ്ച ന​ട​ത്തപ്പെടുന്നു.

കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ ഹാ​ളി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച് ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി വൈ​കു​ന്നേ​രം ആറിന് സ​മാ​പി​ക്കും. കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

സി​എം​ഐ സ​ഭാം​ഗ​മാ​യ ഫാ.​ബി​സ്റ​റ​ണ്‍ കൂ​ള ആ​ണ് ധ്യാ​ന​ചി​ന്ത​ക​ള്‍ പ​ങ്കു​വയ്ക്കു​ന്ന​ത്. ധ്യാ​ന​ദി​വ​സം ഉ​ച്ച​ഭ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി​യു​ടെ കോഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ധ്യാ​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

വാ​ര്‍​ഷി​ക ധ്യാ​നത്തിലേക്ക് എല്ലാ​വ​രേ​യും പ്രാ​ര്‍​ഥനാ​പൂ​ര്‍​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ അ​റി​യി​ച്ചു.

വെ​ബ്സൈ​റ്റ്: www.indischegemeinde.de