ശി​വ​രാ​ത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
Saturday, March 9, 2024 3:56 PM IST
ന്യൂഡൽഹി: എ​സ്എ​ൻ​ഡി​പി വ​നി​താ സം​ഘം യൂ​ണി​റ്റ് 4270 മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യു​ടെ ശി​വ​രാ​ത്രി, അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഗു​രു മ​ന്ദി​ര​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി.

ഗു​രു​ദേ​വ​ന്‍റെ 136-ാമ​ത് അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യു​ടെ മാ​ഹാ​ത്മ്യ​വും ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ഗു​രു​വി​ന്‍റെ കൃ​തി​ക​ളി​ൽ ഉ​ട​നീ​ളം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ ഊ​ന്ന​ൽ എ​ന്നി​വ​യെ കു​റി​ച്ച് സു​ഷ​മ വി​ദ്യാ​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​നി​താ സം​ഘ​ത്തി​ന്‍റെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ൻ ധാ​ര, ഗാ​സി​യാ​ബാ​ദി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​നി​താ ദി​ന സ​മ്മാ​ന​മാ​യി അ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു കൊ​ടു​ത്തു.

ശാ​ഖ പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​രാ​ജ​ൻ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​ജി​ത്ത്, സെ​ക്ര​ട്ട​റി ബി​ന്ദു ഗോ​പി എ​ന്നി​വ​ർ വ​നി​താ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു.