സൂറിച്ചില്‍ മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും 15 ന്
Tuesday, August 14, 2018 8:39 PM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സംയുക്തമായി ഓഗസ്റ്റ് 15 ന് (ബുധൻ) സൂറിച്ചിലെ സെന്‍റ് തെരേസ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

വൈകുന്നേരം 6.30 ന് ജപമാല, ഏഴിന് വിശുദ്ധ കുർബാന, 8 ന് സ്നേഹ വിരുന്ന് എന്നിവ നടക്കും.

ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട് : ഷിജി ചീരംവേലില്‍