സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 5, 6, 7 തീയതികളിൽ
Friday, August 3, 2018 8:20 PM IST
ലണ്ടൻ : പരിശുദ്ധാത്മ കൃപയാൽ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും യേശുവിൽ പുതുജീവനേകിയ സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 5, 6, 7 തീയതികളിൽ വെയിൽസിലെ കെഫെൻലിയിൽ നടക്കും.

പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂർ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദർ സന്തോഷ് കരുമത്രയാണ് കൺവൻഷൻ നയിക്കുന്നത്. ധ്യാനത്തിൽ കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പ് യേശുവിൽ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.

വിവരങ്ങൾക്ക് : സിബി മൈക്കിൾ 7931 926564, ബെർളി തോമസ് 07825 750356.

റിപ്പോർട്ട് : ബാബു ജോസഫ്