ലണ്ടൻ റീജൺ ബൈബിൾ കണ്‍വൻഷൻ ഹെയർഫീൽഡ് സ്പോർട്സ് അക്കാദമിയിൽ
Tuesday, July 31, 2018 9:37 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ ’അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം’ എന്ന ആല്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്‍റെ രൂപതയിൽ ആദ്ധ്യാൽമിക വളർച്ചക്കും നവോദ്ധാനത്തിനും, ദൈവീക അനുഗ്രഹങ്ങൾ ലഭ്യമാക്കുന്നതിൻറെയും ഭാഗമായി തിരുവചന ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു.

രൂപതയുടെ ബൈബിൾ കണ്‍വൻഷനിൽ ഏവർക്കും പങ്കു ചേരുവാനും ദൈവീക കൃപകൾക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണ്.

സെഹിയോൻ ധ്യാനകേന്ദ്ര ഡയറക്ടറും പരിശുദ്ധാൽമ ശുശ്രുഷകൾക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരിൽ പ്രശസ്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് യു കെ യിൽ അഭിഷേകാഗ്നി ധ്യാനം ഈ വർഷം നയിക്കുക.

നവംബർ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിൾ കണ്‍വൻഷനോടെ റീജണൽ ധ്യാനങ്ങൾക്കു സമാപനം കുറിക്കപ്പെടും. ലണ്ടൻ റീജൺ ബൈബിൾ കണ് വൻഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയർഫീൽഡ് സ്പോർട്സ് അക്കാഡമിയിലാണ്.

കായിക ക്ഷമത വർദ്ധിപ്പിക്കുന്ന ഫിറ്റ്നസ് സെന്‍ററുകളും പരിശീലനം നൽകുന്ന ക്ലാസുകളും കായിക മാമാങ്കങ്ങൾക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആല്മീയ ക്ഷമതക്കും ആധ്യൽമിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാൽമാവിന്‍റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങൾ ഇദം പ്രഥമമായി തിരുവചനങ്ങൾക്ക് കാതോർക്കുവാൻ ഇരിപ്പിടം ഒരുക്കുന്പോൾ ലണ്ടനിലുള്ള മൂന്നു ചാപ്ലിൻസികളിലെ കുർബാന കേന്ദ്രങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾക്ക് അത് അഭിഷേകങ്ങൾക്കും അനുഗ്രഹങ്ങൾക്കും നവീകരണത്തിനും സാക്ഷ്യമേകുമെന്നന്ന് തീർച്ച.

അഭിഷേകാഗ്നി കണ്‍വെൻഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയിൽ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്പോർട്സ് അക്കാദമിയിൽ സംഘാടക സമിതി ഒരുക്കുന്നുണ്ട്.

റീജണൽ ബൈബിൾ കണ്‍വെൻഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും,അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മധ്യസ്ഥ പ്രാർഥനകളും ആല്മീയമായ ഒരുക്കങ്ങളും, ധ്യാനാർത്ഥികൾക്കു വേണ്ട സൗകര്യങ്ങൾ തയ്യാറാക്കലുമായി വോളണ്ടിയർ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാർത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവർത്തന ക്ഷമമാണ്.

ജീവൻ തുടിക്കുന്ന തിരുവചനങ്ങൾ ആല്മീയമാനസിക നവീകരണത്തിനും ജീവിത തീർത്ഥ യാത്രയിൽ നന്മയിൽ നയിക്കപ്പെടുന്നതിനും, ആല്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ’ബൈബിൾ കണ്‍വെൻഷൻ 2018’ വേദിയാവുന്പോൾ അതിലേക്കു ഏവരെയും സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടൻ റീജിയണൽ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിക്കുന്നു.

ലണ്ടൻ റീജണൽ ൽ അഭിഷേകാഗ്നി കണ്‍വെൻഷൻ നവംബർ 4 നു ഞായറാഴ്ച രാവിലെ 9 :30 മുതൽ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: ഷാജി വാട്ഫോർഡ് : 07737702264, ജോമോൻ ഹെയർഫീൽഡ്: 07804691069

വിലാസം:Harefield Sports Academy, Northwood Way, Harefield UB9 6ET.

റിപ്പോർട്ട് : അപ്പച്ചൻ കണ്ണഞ്ചിറ