തെ​രേ​സാ മേ​യു​ടെ ശേ​ഖ​ര​ത്തി​ൽ 150 പാ​ച​ക പു​സ്ത​ക​ങ്ങ​ൾ
Monday, July 23, 2018 11:34 PM IST
ല​ണ്ട​ൻ: ഭ​ര​ണ​ത്തി​ന്‍റെ പി​രി​മു​റ​ക്ക​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ച​ക​ത്തെ. പാ​ച​കം ന​ട​ത്തു​ന്പോ​ൾ ര​ണ്ടാ​ണു ഗു​ണം. പാ​കം ചെ​യ്യാം, പാ​കം ചെ​യ്യു​ന്ന​തു ക​ഴി​ക്കു​ക​യും ചെ​യ്യാം. ത​ന്‍റെ സ്വ​കാ​ര്യ ലൈ​ബ്ര​റി​യി​ൽ 150 പാ​ച​ക പു​സ്ത​ക​ങ്ങ​ളു​ണ്ടെ​ന്നും മേ ​വെ​ളി​പ്പെ​ടു​ത്തി. ന്യൂ​കാ​സി​ലി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണ് മേ ​ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

പാ​ച​കം ക​ഴി​ഞ്ഞാ​ൽ ന​ട​ത്ത​മാ​ണ് പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കാ​ൻ സ്വീ​ക​രി​ക്കു​ന്ന അ​ടു​ത്ത മാ​ർ​ഗം. സ​മ​യം കി​ട്ടു​ന്പ​ഴെ​ല്ലാം താ​നും ഭ​ർ​ത്താ​വ് ഫി​ലി​പ്പും ന​ട​ക്കാ​ൻ പോ​കു​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ കു​റ്റാ​ന്വേ​ഷ​ണ ടി​വി പ​ര​ന്പ​ര കാ​ണു​ന്ന​തി​നും തി​ര​ക്കി​നി​ട​യി​ൽ മേ ​സ​മ​യം ക​ണ്ടെ​ത്തു​ന്നു.