കോ​ർ​ക്കി​ൽ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 25ന്
Tuesday, July 10, 2018 11:38 PM IST
ഡ​ബ്ലി​ൻ: കോ​ർ​ക്കി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളാ​യ കോ​ർ​ക്ക് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും കോ​ർ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 25 ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഡ​ബ്ലി​ൻ കാ​ർ​ണി​വ​ലി​ലെ നി​ല​വി​ലെ ചാ​ന്പ്യന്മാരും മു​ൻ ചാ​ന്പ്യന്മാ​രും അ​ട​ക്ക​മു​ള്ള അ​യ​ർ​ല​ൻ​ഡി​ലെ ക​രു​ത്തന്മാരാ​യ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന ആ​വേ​ശ​പൂ​ർ​ണ്ണ​മാ​യ വ​ടം​വ​ലി, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടാ​തെ എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ റാ​ഫി​ൾ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

മാ​വേ​ലി മ​ന്ന​നെ വ​ര​വേ​ൽ​ക്കാ​നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​സ്വ​ദി​ക്കാ​നും എ​ല്ലാ മ​ല​യാ​ളി​ക​ളേ​യും ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നു പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ബി​നു തോ​മ​സും ലി​ജോ ജോ​സ​ഫും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വി​വ​ര​ങ്ങ​ൾ​ക്ക്:
വ​ടം​വ​ലി മ​ത്സ​രം:
ബി​നു തോ​മ​സ്: 0851688881 / ജോ​ണ്‍​സ​ണ്‍ ചാ​ൾ​സ്: 0879386212
അ​ത്ത​പ്പൂ​ക്ക​ള​മ​ത്സ​രം / ക​ലാ പ​രി​പാ​ടി​ക​ൾ:
സാ​ജ​ൻ: 0870556227 / സ​ഞ്ജി​ത്: 0877731879 / ജോ​ണ്‍​സ​ണ്‍ ചാ​ൾ​സ്: 0879386212 / ശ്രീ​ല​ക്ഷ്മി: 0876937257

റാ​ഫി​ൾ, വ​ടം​വ​ലി, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം എ​ന്നി​വ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​വ​ർ :: STAR WARS Show, Apache Pizza Cork, Spice Town Cork.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ .വി