ബ​ർ​മിം​ഗ്ഹാ​മി​ൽ കാ​യി​ക ച​രി​ത്ര​മെ​ഴു​താ​നൊ​രു​ങ്ങി യു​ക്മ
Tuesday, July 10, 2018 11:31 PM IST
ല​ണ്ട​ൻ: ബ​ർ​മിം​ഗ്ഹാ​മി​ലെ സ​ട്ട​ണ്‍ കോ​ൾ​ഡ്ഫീ​ൽ​ഡി​ലെ സ​ർ​യ​സ​ജ​മാ​യ വി​ൻ​ഡ് ലീ ​സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച വേ​ഗ​ത​യു​ടെ​യും ക​രു​ത്തി​ന്‍റെ​യും പു​ത്ത​ൻ വി​ജ​യ​ഗാ​ഥ​ക​ൾ ര​ചി​ക്കു​വാ​നൊ​രു​ങ്ങി യു​കെ​യി​ലെ മ​ല​യാ​ളി കാ​യി​ക താ​ര​ങ്ങ​ൾ ട്രാ​ക്കി​ലി​റ​ങ്ങു​ന്പോ​ൾ മ​ത്സ​രം ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തു​മെ​ന്നു​റ​പ്പാ​ണ്.

എ​ല്ലാ റീ​ജ​ണു​ക​ളി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഇ​നി ഏ​വ​രു​ടെ​യും ശ്ര​ദ്ധ നാ​ഷ​ണ​ൽ കാ​യി​ക മേ​ള​യി​ലേ​ക്ക്. വി​വി​ധ റീ​ജ​ണു​ക​ളി​ൽ നി​ന്നും വി​ജ​യി​ച്ചെ​ത്തി​യ​വ​ർ മാ​ത്രം മാ​റ്റു​ര​യ്ക്കു​ന്നു എ​ന്ന​തി​നാ​ൽ മ​ത്സ​ര​ങ്ങ​ൾ വീ​റു​റ്റ​താ​വു​മെ​ന്ന് തീ​ർ​ച്ച. റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് നാ​ഷ​ണ​ൽ കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​യി​ക മേ​ള​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും . കാ​യി​ക മേ​ള​യു​ടെ പ്രാ​രം​ഭ​മാ​യി ന​ട​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റ് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് കാ​യി​ക​മേ​ള ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് ദേ​ശീ​യ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി 50, 100, 200.800 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളും, ഷോ​ട്ട്പു​ട്ട്, ലോം​ഗ് ജ​ന്പ് മ​ത്സ​ര​ങ്ങ​ളും 4 x 400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും അ​ര​ങ്ങേ​റു​ന്ന​ത്. യു​കെ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ ഇ​ന​മാ​യ വ​ടം​വ​ലി ഒ​രു ദി​നം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ​കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി കു​റി​ക്കും .

വി​ജ​യി​ക​ൾ​ക്ക് എ​ല്ലാം ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും ന​ല്കി ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റ് നേ​ടു​ന്ന അ​സോ​സി​യേ​ഷ​നും റീ​ജ​ണും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ച് ആ​ദ​രി​ക്കു​ന്ന​താ​ണ്. ഏ​റ്റ​വും മി​ക​ച്ച റീ​ജ​ണി​ന് പ്രി​ൻ​സ് ആ​ൽ​ബി​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് തോ​മ​സ് പു​ന്ന​മൂ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കു​ന്ന​താ​ണ്.

യു​ക്മ ദേ​ശീ​യ കാ​യി​ക മേ​ള​യി​ലേ​ക്ക് യു​കെ​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​ന്ന​ട​ങ്കം സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് , കാ​യി​ക​മേ​ള​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കാ​യി​ക മേ​ള ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:

Wyndley Leisure Cetnre,
Clifton Road
Sutton Colfield,
Birmingham,
B73 6EB