ഫാ. ​ഡെ​ന്നി കി​ഴ​ക്ക​ര​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, July 9, 2018 3:29 AM IST
സൂ​റി​ക്ക്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ കൂ​ർ രൂ​പ​ത​യി​ലെ സെ. ​അ​ന്തോ​ണി​യോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​ന്നി കി​ഴ​ക്ക​ര​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​മാ​യ ഫാ. ​ഡെ​ന്നി കി​ഴ​ക്ക​ര​ക്കാ​ട്ട് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ കൂ​ർ രൂ​പ​ത​യ്ക്ക് വേ​ണ്ടി​യാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​ഗ്ഗി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ. ​അ​ന്തോ​ണി​യോ​സ് ദേ​വാ​ല​യ​ത്തി​ല​ർ​പ്പി​ച്ച കൃ​ത​ജ്ഞ​ത ബ​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വി. ​കു​ർ​ബ്ബാ​ന​യി​ൽ ഫാ. ​ഡെ​ന്നി കി​ഴ​ക്ക​ര​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​മാ​ർ​ട്ടി​ൻ പ​യ്യ​പ്പ​ള്ളി സി​എം​ഐ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ, ഫാ. ​ഗാം​ബ, ഫാ. ​സൂ​ട്ട​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്ക് ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ സ്വാ​ഗ​ത​വും ഫാ. ​ഗാം​ബ, ബി​ജു പാ​ല​ത്ത​റ​യ്ക്ക​ൽ , സി . ​ലി​ജി മ​രി​യ കി​ഴ​ക്ക​ര​ക്കാ​ട്ട് എ​ഫ്സി​സി (ജ​ർ​മ്മ​നി ) എ​ന്നി​വ​ർ ആ​ശം​സ​ക​ളു​മ​ർ​പ്പി​ച്ചു.

വ​യ​നാ​ട് കി​ഴ​ക്ക​ര​ക്കാ​ട്ട് ജോ​ർ​ജ്ജി​ന്‍റെ​യും മേ​രി​യു​ടെ​യും (മാ​പ്പി​ള​ക്കു​ന്നേ​ൽ, വ​യ​നാ​ട്) മ​ക​നാ​ണ് ഫാ. ​ഡെ​ന്നി. ഡെ​റ്റ്സി മാ​ത്യു ക​ല്ല​ൻ​കു​ള​ങ്ങ​ര, ഡെ​ത്സി ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​പ​ന്നി​വ​യ​ൽ, ഡെ​യ്നി ഷോ​ണി താ​മ​ര​ച്ചാ​ലി​ൽ, ഡാ​ൻ​റ്റോ കി​ഴ​ക്ക​ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

മാ​ന​ന്ത​വാ​ടി മൈ​ന​ർ സെ​മി​നാ​രി​യി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം വാ​ര​ണാ​സി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. ദി​വം​ഗ​ത​നാ​യ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഗീ​വ​റു​ഗീ​സ് മാ​ർ ദി​വ​ന്ന്യാ​സി​യോ​സ് തി​രു​മേ​നി​യു​ടെ പ്ര​ത്യേ​ക താ​ല്പ​ര്യ പ്ര​കാ​രം 2009ൽ ​കൂ​ർ രൂ​പ​താം​ഗ​മാ​യി. ര​ണ്ടു​വ​ർ​ഷം ജെ​റു​സ​ലേ​മി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം 2016ൽ ​രൂ​പ​ത​യ്ക്ക് വേ​ണ്ടി വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു.

റിപ്പോർട്ട് : ഷി​ജി ചീ​രം​വേ​ലി​ൽ