എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ന​വീ​ക​രി​ച്ചു
Wednesday, May 1, 2024 7:08 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം (ആ​ക്സി​ഡ​ന്‍റ് ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) ന​വീ​ക​രി​ച്ചു. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ബ്ലോ​ക്കി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി​യ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ, ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള ട്രൈ​യേ​ജ് സം​വി​ധാ​നം അ​നു​സ​രി​ച്ച് രോ​ഗി​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ന​ൽ​കാ​നു​ള്ള അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​മു​ണ്ടാ​കും.

വി​ഷം ഉ​ള്ളി​ൽ ചെ​ല്ലു​ന്ന അ​വ​സ്ഥ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ന്നി​വ മു​ത​ൽ പാ​മ്പു​ക​ടി, ക​ണ്ണി​നേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ, ഹൃ​ദ​യ-​ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ മു​റി​ക​ളും മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റും എ​ക്സ് റേ, ​ഇ​സി​ജി, പ്ലാ​സ്റ്റ​റിം​ഗ് മു​റി​ക​ൾ, പ്ര​ത്യേ​ക ഫാ​ർ​മ​സി, കൗ​ൺ​സി​ലിം​ഗ് റൂം, 30 ​രോ​ഗീ സൗ​ഹൃ​ദ കി​ട​ക്ക​ക​ൾ എ​ന്നി​വ ആ​ഗോ​ള​നി​ല​വാ​ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ.​വ​ർ​ഗീ​സ് പാ​ലാ​ട്ടി, ഫാ.​റോ​ക്കി കൊ​ല്ലം​കു​ടി, ഫാ.​പോ​ൾ​സ​ൺ പെ​രേ​പ്പാ​ട​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ്റ്റി​ജി ജോ​സ​ഫ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ പൂ​ജി​ത, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജോ​ൺ നോ​ബി​ൾ തോ​മ​സ്, ഡോ.​എ​ൽ​സി, ഡോ.​പി.​ജെ. തോ​മ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജോ​ഷി തോ​മ​സ്, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.