200 ഗ്രാം എംഡിഎംഎയുമായി യു​വാ​വ് പി​ടി​യി​ല്‍
Saturday, May 4, 2024 4:37 AM IST
അ​ങ്ക​മാ​ലി: 200 ഗ്രാം ​എം​ഡി​എം​എയു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. തോ​പ്പും​പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പി​ള്ളി എ​ബ​നേ​സ​ര്‍ വി​ല്ല​യി​ല്‍ വി​പി​ന്‍ ജോ​ണി(27)നെ​യാ​ണ് റൂ​റ​ല്‍ ജി​ല്ലാ ഡാ​ന്‍സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​ വൈ​ഭ​വ് സ​ക്‌​സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബംഗ ളൂരുവിൽ നിന്നുള്ള ടൂറിസ്റ്റ് ബ സിൽ യാത്ര ചെയ്തിരുന്ന ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ രണ്ടോ ടെ അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ബംഗളൂരുവി​ല്‍ നൈ​ജീ​രി​യ​ക്കാ​രി​ല്‍ നി​ന്നും നേ​രി​ട്ടാ​ണ് രാ​സ​ല​ഹ​രി വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ എംഡിഎംഎ​യ്ക്ക് 15 ല​ക്ഷ​ത്തി​ലേ​റെ വി​ല വ​രും. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വ​ന്‍ തു​ക​യ്ക്ക് കൊ​ച്ചി​യി​ലാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു ശ്യം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ള്‍.

ഇ​തി​നു മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ രാ​സ​ല​ഹ​രി ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭ്യ​മാ​കു​ന്ന വി​വ​രം. വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് വി​പി​ന്‍ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ക്കു​റി മൂ​ന്ന് പാ​ക്ക​റ്റി​ല്‍ പൊ​തി​ഞ്ഞ് പി​ടി​യ്ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ബാ​ഗി​ലെ പ്ര​ത്യേ​ക അ​റ​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ദീ​ര്‍​ഘ ദൂ​ര ബ​സു​ക​ള്‍ അ​ങ്ക​മാ​ലി​യി​ലെ​ത്തു​മ്പോ​ള്‍ പു​ല​ര്‍​ച്ച​യാകുമെ​ന്ന​തും മെ​ട്രോ ന​ഗ​ര​ത്തിന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാണെന്ന​തും ഇ​വി​ടെ ഇ​ത്ത​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രു​ടെ കേ​ന്ദ്ര​മാ​കു​ന്ന​തി​ന് കാ​ര​ണം. പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മ​യ​ക്കുമ​രു​ന്ന് പി​ടി​കൂ​ടി​യ ടീ​മി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന പ​തി​നാ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ലി​ല്‍ റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 300 ഓ​ളം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​തി​ന് പ്ര​ത്യേ​ക ടീ​മു​മു​ണ്ട്. ഡാ​ന്‍​സാ​ഫ് ടീ​മി​നെ കൂ​ടാ​തെ എ​എ​സ്പി ട്രെ​യ്‌​നി അ​ഞ്ജ​ലി ഭാ​വ​ന, ഡി​വൈ​എ​സ്പി​ വി. അ​നി​ല്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​ ലാ​ല്‍ കു​മാ​ര്‍, ര​ഞ്ജി​ത്ത് വി​ശ്വ​നാ​ഥ​ന്‍ എ​സ്ഐ​മാ​രാ​യ കു​ഞ്ഞു​മോ​ന്‍ തോ​മ​സ്, എം.​എ​സ്.​ സി​ജീ​ഷ്, എഎ​സ്ഐ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ര്‍, സ​ജീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.