അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, April 23, 2024 10:42 PM IST
നെ​ടു​ന്പാ​ശേ​രി: നെ​ടു​വ​ന്നൂ​ർ ലെ​വ​ൽ ക്രോ​സി​ന് സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം നാ​ട്ടു​കാ​ർ നെ​ടു​ന്പാ​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. 20-25 വ​യ​സ് തോ​ന്നി​ക്കും.

5.4 ഉ​യ​രം, വെ​ളു​ത്ത നി​റം, മെ​ലി​ഞ്ഞ ശ​രീ​രം. നീ​ല​യി​ൽ വെ​ള്ള​യും പ​ച്ച​യും ചു​വ​പ്പും ക​ല​ർ​ന്ന ടോ​പ്പും ചു​വ​ന്ന ലെ​ഗി​ൻ​സു​മാ​ണ് വേ​ഷം. ക​ഴു​ത്തി​ൽ ക​റു​ത്ത മു​ത്ത് പ​തി​ച്ച വെ​ള്ളി നി​റ​ത്തോ​ടു കൂ​ടി​യ കൊ​ന്ത​യു​ണ്ട്. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​ർ നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0484- 2610611