ഡീ​നി​ന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു
Saturday, April 20, 2024 4:51 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ൽ. പ​തി​നാ​ലാം വാ​ർ​ഡി​ൽ പ​ത്താം ബൂ​ത്ത് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി.

പ​തി​നാ​ലാം വാ​ർ​ഡി​ലെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി​യു​ടെ ത​ല​ഭാ​ഗം വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലും, ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ലു​മാ​ണ്.

പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ൽ മു​സ്ലിം ലീ​ഗും, കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കു​ന്ന​തി​നാ​യി ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​ന്‍റ ഉ​ത്ത​ര​വാ​ദി​ത്വം മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.