കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Friday, May 3, 2024 12:05 AM IST
ക​ട്ട​പ്പ​ന: ഗ്രാ​മ​ങ്ങ​ൾ​ക്ക് പു​റ​മേ ഇ​പ്പോ​ൾ ന​ഗ​ര വീ​ഥി​ക​ളി​ലേ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്നു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള വെ​ള്ള​യാം​കു​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​ കാ​ട്ടു​പ​ന്നി ഭീ​തി പ​ര​ത്തി​യ​ത്. അ​ടി​മാ​ലി -കു​മ​ളി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടുപ​ന്നി​യു​ടെ ദൃ​ശ്യം യാ​ത്ര​ക്കാ​ർ ഫോ​ണി​ൽ പ​ക​ർ​ത്തി.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ക​ട്ട​പ്പ​ന​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്യമൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ല്യാ​ണ​ത്ത​ണ്ടി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വേ​ലി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ അ​വ​യെ​ല്ലാം ന​ശി​ച്ച​തോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന്യമൃ​ഗ​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.