സ്നേ​ഹ​വീ​ട് ഒ​രു​ക്കി മു​രി​ക്കാ​ശേ​രി സ്കൂ​ൾ
Friday, May 3, 2024 12:05 AM IST
മു​രി​ക്കാ​ശേ​രി : സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​വീ​ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി വ​ള​രാ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യി​ൽ താ​ക്കോ​ൽ കൈ​മാ​റി.

നാ​ലു കു​ട്ടി​ക​ളു​ള്ള വീ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റം​ഗ​ങ്ങ​ൾ സ​ഹ​പാ​ഠി​ക്ക് ഒ​രു സ്നേ​ഹ​വീ​ട് എ​ന്ന പേ​രി​ൽ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രം ന​ട​ത്തി​യാ​ണ് സം​രം​ഭ​ത്തി​നാ​യി ആ​ദ്യം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. മ​ജീ​ഷ്യ​ൻ അ​ന്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ ക​ട്ട​പ്പ​ന,മൂ​വാ​റ്റു​പു​ഴ കോ​ത​മം​ഗ​ലം, അ​ടി​മാ​ലി, ചെ​റു​തോ​ണി ടൗ​ണു​ക​ളി​ൽ കൂ​പ്പ​ണു​ക​ൾ വി​റ്റും ഫ​ണ്ടു സ​മാ​ഹ​രി​ച്ചു. 10 ല​ക്ഷം രൂ​പ മുടക്കിയാണ് നാ​ലു മാ​സംകൊ​ണ്ട് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ​സ്.​സി​ബി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ അ​നീ​റ്റ് എ​സ്എ​ബി​എ​സ് , ട്ര​സ്റ്റി​മാ​ർ, പി​ടി​എ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.