ജനങ്ങളുടെ ഹൃദയം തൊട്ട് ഡീൻ
ഇടുക്കി: വഴിയരികിൽ കാത്തുനിൽക്കുന്ന ജനങ്ങളോട് വോട്ട് അഭ്യർഥിച്ചും അനുഗ്രഹം തേടിയും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ദേവികുളത്തെ പര്യടനം പൂർത്തിയാക്കി.
ഇന്നലെ അടിമാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥിക്ക് ജനങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി. രാവിലെ പഴന്പിള്ളിച്ചാലിൽ കെപിസിസി നിർവാഹക സമിതി അംഗം എ.പി. ഉസ്മാൻ പര്യടനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, വാളറ, പത്താം മൈൽ, ഇരുന്പു പാലം, പതിനാലാം മൈൽ, മച്ചിപ്ലാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചയ്ക്കു ശേഷം ചാറ്റുപാറ, കാംകോ, ചിന്നപ്പാറ എന്നിവിടങ്ങളിൽ വോട്ടു തേടി. പിച്ചച്ചട്ടി കൈയിലേന്തി സമരം നടത്തിയ മറിയക്കുട്ടി മന്നാൻ കവലയിൽ ഡീൻ കുര്യാക്കോസിനെ സ്വീകരിച്ചു.
ആയിരം ഏക്കർ, കത്തിപ്പാറ, കല്ലാർകുട്ടി, വെള്ളത്തൂവൽ, കുത്തുംപാറ, മുതുവാൻകുടി, ശല്യംപാറ, നായ്ക്കുന്ന്, ഓടയ്ക്ക സിറ്റി, കൂന്പൻപാറ, ഇരുന്നൂറ് ഏക്കർ, കൂന്പൻപാറ കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി അടിമാലിയിൽ സമാപിച്ചു.
ഇന്നു തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുന്പന്നൂർ പഞ്ചായത്തുകളിലും പര്യടനം നടത്തും.