പ​രി​പ്പാ​യി​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
Wednesday, May 15, 2024 12:57 AM IST
ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ് -ശ്രീ​ക​ണ്ഠ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ പ​രി​പ്പാ​യി​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. അ​പ​ക​ട​വ​ള​വു​ക​ളും തെ​രു​വു വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ച​തും തു​ട​രേ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​ണ്. നി​ടു​വാ​ലൂ​രി​ലും ചേ​ര​ൻ​കു​ന്നി​ലും പ​രി​പ്പാ​യി മു​ത​ൽ ചെ​ങ്ങ​ളാ​യി വ​രെ​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് നി​ർ​മി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മാ​കു​ന്ന രീ​തി​യി​ൽ തെ​രു​വ് വി​ള​ക്കു​ക​ളും ക​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ത​യും സ്ഥാ​പി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ അ​പ​ക​ടം കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.